 
തൃശൂർ: പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സദസ് ജില്ലാ മുൻ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ. ഗിരിഷ് കുമാർ അദ്ധ്യക്ഷനായി. ഘടകകക്ഷി നേതാക്കളായ ഹാറൂൺ റഷീദ്, സി.വി. കുര്യാക്കോസ്, ബി. ശശിധരൻ, പുഷ്പാംഗദൻ, വസന്തൻ ചിയ്യാരം, ജോസ് മാറോക്കി, പ്രദീപ് മച്ചാട്, കോൺഗ്രസ് നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, ഐ.പി. പോൾ, ജോൺ ഡാനിയേൽ, രവി ജോസ് താണിക്കൽ, ബൈജു വർഗീസ്, രാജൻ പല്ലൻ, സജി പോൾ മാടശ്ശേരി, സി.ബി. ഗീത, ശിവരാമകൃഷനൻ, പി. ശിവശങ്കരൻ, സുബി ബാബു, ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.