1

ഗുരുവായൂർ : അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സമ്മേളനം 18, 19 തിയതികളിൽ ഗുരുവായൂരിൽ നടക്കും. ടൗൺഹാളിലാണ് സമ്മേളനം. 18ന് വൈകീട്ട് മൂന്നിന് പ്രതിനിധി സമ്മേളനം കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കും. വൈകീട്ട് അഞ്ചിന് 'കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ കാർഷികമേഖലയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാർ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. വി.എസ്.സുനിൽ കുമാർ വിഷയം അവതരിപ്പിക്കും. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി.മൊയ്തീൻ എം.എൽ.എ, മുൻ എം.പി. സി.എൻ.ജയദേവൻ, സഭ സംസ്ഥാന സെക്രട്ടറി കെ.എം.ദിനകരൻ എന്നിവർ സംസാരിക്കും. മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികൾ പങ്കെടുക്കും. 19ന് പ്രതിനിധി സമ്മേളനം നടക്കും. കിസാൻ സഭ ജില്ല പ്രസിഡന്റ് കെ.കെ.രാജേന്ദ്ര ബാബു, സെക്രട്ടറി കെ.വി.വസന്തകുമാർ, സംഘാടകസമിതി കൺവീനർ അഡ്വ.പി.മുഹമ്മദ് ബഷീർ, കിസാൻ സഭ മണ്ഡലം സെക്രട്ടറി പി.ടി.പ്രവീൺ പ്രസാദ് , സി.വി.ശ്രീനിവാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.