rk
പെരിഞ്ഞനത്ത് സി പി എം ലോക്കൽ സമ്മേളനം തൃശ്ശൂർ ജില്ലാ കമ്മറ്റിയഗം കെ എഫ് ഡേവിസ് ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു.

കയ്പമംഗലം: സി.പി.എം പെരിഞ്ഞനം ലോക്കൽ സമ്മേളനത്തിന് സമാപനം കുറിച്ച് പെരിഞ്ഞനത്ത് ഇന്നലെ പൊതുസമ്മേളനം നടന്നു. സമ്മേളനത്തിന് മുന്നോടിയായി റെഡ് വളണ്ടിയർ മാർച്ചും കൂറ്റൻ പ്രകടനവും നടന്നു. പൊതുസമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ.എഫ്. ഡേവീസ് ഉദ്ഘാടനം ചെയ്തു. എരിയ കമ്മിറ്റി അംഗം ടി.കെ. രാജു അദ്ധ്യക്ഷനായി. കെ.ആർ. ജൈത്രൻ, സി.കെ. ഗിരിജ, വിനീത മോഹൻദാസ്, പി.എ സുധീർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിലും മാലിന്യമുക്ത കേരളം ജനകീയ പങ്കാളിത്ത പരിപാടിയിലും വിജയികളായവർക്ക് ഉപഹാരങ്ങൾ നൽകി.