
തൃശൂർ: പുഴുക്കുത്തുകൾക്കെതിരെ മറകൂടാതെ പ്രതികരിച്ച ധീരനായ എഴുത്തുകാരനായിരുന്നു പുതൂർ ഉണ്ണിക്കൃഷ്ണനെന്ന് ഡോ.സരസ്വതി ബാലകൃഷ്ണൻ. തൃശൂർ ലിറ്റററി ഫോറത്തിന്റെ നേതൃത്വത്തിൽ ശ്രീ കേരളവർമ്മ കോളേജ്, മലയാള വിഭാഗത്തിന്റെയും ഗുരുവായൂർ പുതൂർ ട്രസ്റ്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'പുതൂർ സാഹിത്യവും ആനപ്പകയുടെ അൻപത് വർഷങ്ങളും ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.സരസ്വതി ബാലകൃഷ്ണൻ. കഥാകൃത്തും തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റുമായ കെ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഷാജു പുതൂർ, വിജയൻ പുന്നത്തൂർ, ഡോ.മായ എസ്.നായർ, ഡോ.എം.ആർ.രാജേഷ്, രാജലക്ഷ്മി മാനഴി, പി.വിനോദ് എന്നിവർ പ്രബന്ധമവതരിപ്പിച്ചു. എം.ഡി.രത്‌നമ്മ, ഡോ.സെബാസ്റ്റ്യൻ ജോസഫ്, ഡോ.വി.സി.സുപ്രിയ, ഡോ.എം.ജൽസ, മോഹൻദാസ് പാറപ്പുറത്ത്, രാജ്കുമാരി വിനോദ്, അനിൽകുമാർ കോലഴി, ഇ.ജി.സുബ്രഹ്മണ്യൻ, സുനിത വിത്സൻ തുടങ്ങിയവർ പങ്കെടുത്തു.