
തൃശൂർ : കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ (എ.ഡി.എം) മരണത്തിനുത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ ഡിപ്പാർട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ (കെ.ആർ.ഡി.എസ്.എ) നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി വി.എച്ച്.ബാലമുരളി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.സൗമ്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.എം.നൗഷാദ്, നിധിൻ ഒ.ചന്ദ്രൻ, എം.ആർ.ജിനീഷ്, കിരൺ ആർ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തൃശൂർ താലൂക്ക് കേന്ദ്രത്തിൽ പി.ജയേഷ്, മുകുന്ദപുരത്ത് ജി.പ്രസീത, ടി.വി.ഗോപകുമാർ, എം.ജെ.ആന്റു, ടി.കെ.അനിൽകുമാർ തുടങ്ങിയവർ ധർണ്ണ ഉദ്ഘാടനം ചെയ്തു.