
തൃശൂർ: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പൊലീസ് സേനയിലെ അംഗങ്ങളെല്ലാം മാനസികാരോഗ്യ പരിചരണത്തിലും ശ്രദ്ധ പുലർത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ. ഇസാഫ് ഫൗണ്ടേഷനും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ തൃശൂർ ഘടകവും ചേർന്ന് 23 പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കായി നടത്തിയ 'ജോലി സ്ഥലത്തെ മാനസികാരോഗ്യം' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പിറകെ പോകുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഇത് ബദൽ മാർഗങ്ങളിലൂടെ കൈകാര്യം ചെയ്യാൻ പൊലീസിനാകണമെന്നും അഭിപ്രായപ്പെട്ടു. ജോൺ പി.ഇഞ്ചക്കലോടി അദ്ധ്യക്ഷത വഹിച്ചു. ഡോ.സെബിന്ദ് കുമാർ, വി.എസ്.ധന്യ എന്നിവർ നേതൃത്വം നൽകി. ഡോ.കെ.എസ്.ഷാജി, ഡോ.വിജുനാഥ് തിലകൻ, പി.ബി.ഷിജി, മെറീന ജോസഫൈൻ തുടങ്ങിയവർ സംസാരിച്ചു.