kuzhurrr
കുഴൂർ ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ കളക്ടറുമൊന്നിച്ച്

തൃശൂർ : കളക്ടർ അർജുൻ പാണ്ഡ്യൻ നടത്തുന്ന മുഖാമുഖം മീറ്റ് യുവർ കളക്ടർ പരിപാടിയുടെ ഒമ്പതാം അദ്ധ്യായത്തിൽ കുഴൂർ ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. കുഴൂർ ഗവ. ഹൈസ്‌കൂളിലെ 8, 9, 10 ക്ലാസുകളിലെ 18 വിദ്യാർത്ഥികളും അദ്ധ്യാപകരായ രജനി, തുഷാര, ബിന്ദ്യ എന്നിവരും പി.ടി.എ പ്രസിഡന്റ് ബിനുരാജ്, പി.ടി.എ വൈസ് പ്രസിഡന്റ് സ്വാതി, എസ്.എം.സി ചെയർമാൻ ശ്രീരാജ്, എം.പി.ടി.എ പ്രസിഡന്റ് ദിവ്യ സുജിത്ത് എന്നിവരുമാണ് മുഖാമുഖത്തിൽ പങ്കെടുത്തത്.