1

തൃശൂർ : മാറേണ്ടത് ഗതാഗത മന്ത്രിയോ കെ.എസ്.ആർ.ടി.സി എം.ഡിയോ അല്ല കേരളത്തിലെ തൊഴിലാളിവിരുദ്ധ സർക്കാരും അവരുടെ വികലനയങ്ങളുമാണെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ് തൃശൂർ ജില്ലാ സെക്രട്ടറി വി.എ.ബിജു പ്രസ്താവിച്ചു. ശമ്പള നിഷേധത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ തൃശൂർ ഡിപ്പോയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചാം തീയതി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രിയും ഒറ്റത്തവണയായി നൽകുമെന്ന് ഗതാഗതമന്ത്രിയും പ്രസ്താവിച്ചത് തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.പി.രചൻകുമാർ അദ്ധ്യക്ഷനായി. ടി.ബി.വിനോദ് ഖന്ന, കെ.എസ്.രാജേഷ്, കെ.സത്യപാൽ, എം.സി.സുധീഷ് എന്നിവർ നേതൃത്വം നൽകി.