 
കൊടുങ്ങല്ലൂർ : കാറ്റിലും മഴയിലും വീട് തകർന്ന് വീണു. ലോകമലേശ്വരം തിരുവള്ളൂർ കളരിക്കൽ പരമേശ്വരന്റെ ഓട് മേഞ്ഞ വീടാണ് ഇന്നലെ പുലർച്ചെ തകർന്ന് വീണത്. കുട്ടികൾ ഉൾപ്പെടെ ഉറങ്ങിക്കൊണ്ടിരുന്ന കുടുംബാംഗങ്ങൾ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ ആളപായം ഉണ്ടായില്ല.