
പുതുക്കാട് : തൃശൂർ- തിരുവനന്തപുരം, പാലക്കാട്- തിരുവനന്തപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ബസുകൾക്ക് പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുമ്പിൽ സ്റ്റോപ്പ്. ഓൺലൈൻ റിസർവ് ചെയ്തവർക്കാണ് അവസരം. ഉച്ചയ്ക്ക് 1.20 ന് പുതുക്കാട് നിന്നും പുറപ്പെടുന്ന സർവീസ് വൈറ്റില ഹബ്ബ്- കോട്ടയം വഴി രാത്രി 8.30 ന് തിരുവനന്തപുരത്തെത്തും. രാവിലെ 5.25 ന് പുതുക്കാട് നിന്നും പുറപ്പെടുന്ന സർവീസ് പെരുമ്പാവൂർ- കോട്ടയം വഴി ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരത്തെത്തും. പുതുക്കാട് കൂടുതൽ ദീർഘദൂര ബസുകൾക്ക് ബോർഡിംഗ് പോയിന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രാമചന്ദ്രൻ എം.എൽ.എ കെ. എസ്.ആർ.ടി.സി എം.ഡിക്ക് കത്ത് നൽകിയിരുന്നു.