
തൃശൂർ : ജില്ല സ്‌കൂൾ ഗെയിംസ് വെയ്‌റ്റ് ലിഫ്റ്റിംഗിൽ 46 പോയന്റുമായി തൃശൂർ വെസ്റ്റ് ഉപജില്ല ജേതാക്കൾ. 35 പോയിന്റോടെ ഇരിങ്ങാലക്കുടയും 30 പോയന്റോടെ ഈസ്റ്റ് ഉപജില്ലയും രണ്ടും മൂന്നും സ്ഥാനത്തെത്തി. അണ്ടർ 19 സീനിയർ ഗേൾസ് ഫുട്ബാളിൽ മാള ഉപജില്ല വിജയിച്ചു. തൃശൂർ ഈസ്റ്റ്, ചാലക്കുടി എന്നിവരാണ് രണ്ടാമതും മൂന്നാമതും. മറ്റ് ജേതാക്കൾ (ഒന്ന്, രണ്ട്, ക്രമത്തിൽ). ആൺകുട്ടികളുടെ വിഭാഗം : കുന്നംകുളം, മാള, വടക്കാഞ്ചേരി. ബേസ് ബാൾ (ആൺ)- തൃശൂർ വെസ്റ്റ്, ഈസ്റ്റ്, കൊടുങ്ങല്ലൂർ ഉപജില്ല. പെൺ : തൃശൂർ ഈസ്റ്റ് , ചേർപ്പ്, കുന്നംകുളം. ത്രോ ബാൾ (ആൺ) : വലപ്പാട്, ചേർപ്പ്, വെസ്റ്റ്. പെൺ : തൃശൂർ ഈസ്റ്റ്, വലപ്പാട്, വെസ്റ്റ് ഉപജില്ല.