പാവറട്ടി: പോക്‌സോ കേസിൽ സ്‌കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചാവക്കാട് മണത്തല ബേബി റോഡ് സ്വദേശി ചിന്നാരിൽ വീട്ടിൽ മുഹമ്മദ് സ്വഫ് വാനാണ് (22) അറസ്റ്റിലായത്. 14 വയസുള്ള സ്‌കൂൾ വിദ്യാർത്ഥിയെ പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. പ്രതി ഒളിവിലായിരുന്ന പ്രതിയെ പാവറട്ടി പൊലീസ് ഇൻസ്‌പെക്ടർ കെ.ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്‌പെക്ടർമാരായ ഡി.വൈശാഖ്, സജീവ്, എ.എസ്.ഐമാരായ രമേശ്, നന്ദകുമാർ, പൊലീസുകാരായ ജയകൃഷ്ണൻ, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.