police

തൃശൂർ: നഗരത്തിലെ സി.സി.ടി.വി കാമറകളുടെ സർവയലൻസ് ഡാറ്റാ സ്റ്റോറേജ് സെന്റർ പ്രവർത്തനം തുടങ്ങി. ഉപകരണത്തിന്റെ സ്വിച്ച് ഓൺ നിർവഹണവും ഉദ്ഘാടനവും സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ നിർവഹിച്ചു. വ്യാപാരികളുടെ സഹകരണത്തോടെ സ്ഥാപിച്ച മുന്നൂറോളം കാമറകളാണ് ഡാറ്റാ സ്റ്റോറേജിലൂടെ ഏകോപിച്ച് പ്രവർത്തിക്കുക. ബാലചന്ദ്രൻ എം.എൽ.എ അനുവദിച്ച പ്രത്യേക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് കാമറ സർവയലൻസ് ഡേറ്റ സ്റ്റോറേജ് സെന്റർ സ്ഥാപിച്ചത്. തൃശൂർ അഡീഷണൽ എസ്.പി: കെ.കെ. ശശീധരൻ അദ്ധ്യക്ഷനായി. ടൗൺ എ.സി.പി: സലീഷ് എൻ. ശങ്കരൻ, ഈസ്റ്റ് ഇൻസ്‌പെക്ടർ എം.ജെ. ജിജോ, വെസ്റ്റ് ഇൻസ്‌പെക്ടർ പി. ലാൽകുമാർ, കൺട്രോൾ റൂം ഇൻസ്‌പെക്ടർ പി.ഡി. സുനിൽകുമാർ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സബ് ഇൻസ്‌പെക്ടർ കെ.സി. ബൈജു, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ട്രഷറർ എൻ.എസ്. സജീവൻ സംസാരിച്ചു.