തൃശൂർ: സെവൻസ് ഫുട്ബാൾ അസോസിയേഷൻ മേഖലാ സമ്മേളനം 20ന് രാവിലെ 10.30ന് തൃശൂർ അമ്പിളിക്കല റസ്റ്റോറന്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ അദ്ധ്യക്ഷനാകും. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും. കഴിഞ്ഞ സീസണിലെ ബെസ്റ്റ് ടൂർണമെന്റായി കെ.ആർ. തോമസ് ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റിക്കുള്ള ഉപഹാരം ഐ.എം. വിജയൻ സമ്മാനിക്കും. മികച്ച ടീമായ ബേയ്‌സ് പെരുമ്പാവൂരിന് സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ ട്രോഫി സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ കെ.എം. ലെനിൻ, കെ.ജി. ശശി, ടി.കെ. മധു, എം.വി. ഗിരീശൻ എന്നിവർ പങ്കെടുത്തു.