തൃശൂർ: ലളിതകലാ അക്കാഡമിയും വിജയകുമാർ മേനോൻ സ്മാരക സമിതിയും സംയുക്തമായി നൽകുന്ന പുരസ്‌കാരങ്ങൾ ചിത്രകാരൻ ടി. കലാധരനും മാദ്ധ്യമ പ്രവർത്തകൻ എം.പി. സുരേന്ദ്രനും സമ്മാനിക്കുമെന്ന് അക്കാഡമി ചെയർമാൻ മുരളീ ചീരോത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ ഒന്നിന് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ ലളിതകലാ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ഇതോടനുബന്ധിച്ച് ഒന്നു മുതൽ ഏഴ് വരെ ആർട്ട് ഗ്യാലറിയിൽ ചിത്ര പ്രദർശനവുമുണ്ടാകും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി എൻ. ബാലമുരളി കൃഷ്ണൻ, എൻ.ബി. ലതാ ദേവി, നിർമ്മൽ സി. ഭാസ്‌കർ എന്നിവർ പങ്കെടുത്തു.