1

തൃശൂർ: കേരള വാസ്തു അക്കാഡമി വാർഷികവും വാസ്തുവിദ്യ സെമിനാറും 20ന് വിവേകോദയം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. വാസ്തു വിദ്യ അക്കഡമി മുൻ വൈസ് ചെയർമാൻ കെ.കെ. അച്യുതൻ സംസാരിക്കും. 10.30ന് നടക്കുന്ന സെമിനാറിൽ എ.ബി. ശിവൻ, കെ.കെ. ശിവൻ ആചാരി, കെ. ഭാഗ്യനാഥ്, വി.എം. ആനന്ദൻ, എ.എൻ. സുരേഷ് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോ. സി.എസ്. ഉണ്ണിക്കൃഷ്ണൻ, പി.കെ. വിജയകുമാർ, കെ.എസ്. ബിജു, ടി.വി. രാധാകൃഷ്ണൻ, സി.എ. ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.