1

തൃശൂർ: ജൂബിലി മെഡിക്കൽ കോളേജിൽ നവീകരിച്ച ഓങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനവും റേഡിയേഷൻ ഓങ്കോളജി പദ്ധതിയുടെ പ്രഖ്യാപനവും സ്തനാർബുദ ബോധവത്കരണ മാസാചരണവും 21ന് നടക്കുമെന്ന് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് നടി മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്യും. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ജൂബിലി മിഷൻ ആശുപത്രിയും മഞ്ജു വാര്യർ ഫൗണ്ടേഷനും തമ്മിലുള്ള ധാരണപത്രവും ഒപ്പിടും. വാർത്താ സമ്മേളനത്തിൽ ഡോ. ബെന്നി ജോസഫ്, ഫാ. പോൾ ചാലിശ്ശേരി, ഡോ. ശ്രീകുമാർ പിള്ള, ഡോ. മിഥുൻ ചാക്കോ ജോൺ എന്നിവർ പങ്കെടുത്തു.