1

തൃശൂർ: കണ്ണൂരിലെ എ.ഡി.എം: നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. മധു അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് രാജു പി.എ.എഫ് , കെ.ജി.ഒ.യു ജില്ലാ കമ്മിറ്റി അംഗം കെ.പി. ഗിരീഷ്, ഡി.സി.സി സെക്രട്ടറി ജിജോ കുര്യൻ, എൻ.ജി.ഒ.എ ജില്ലാ കമ്മിറ്റി അംഗം പി.എം. ഷിബു, വി.എസ്. സുബിത തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി വി.എ. ഷാജു, ട്രഷറർ ടി.എ. അൻസാർ, എം.ജി. രഘുനാഥ്, സി. സേതുമാധവൻ, പി. ബാബു, എം. സുധീർ എന്നിവർ നേതൃത്വം നൽകി.