
മാള : മാള ഹോളി ഗ്രേസ് അക്കാഡമി ഒഫ് എൻജിനീയറിംഗിലെ ഐ.ഇ.ഡി.സി സെല്ലിന്റെ ആഭിമുഖ്യത്തിൽ വോയ്ഡ് ഫ്രെയിം എന്ന പേരിൽ
ഐ.ടി ഹാക്കത്തോൺ നടത്തി. 24 മണിക്കൂർ ദൈർഘ്യമുള്ള വെബ്‌സൈറ്റ് / മൊബൈൽ ആപ്പ് നിർമ്മാണ ഹാക്കത്തോണിൽ നിരവധി കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. കോളേജ് ചെയർമാൻ സാനി എടാട്ടുകാരൻ ഉദ്ഘാടനം ചെയ്തു. എം.ബി.എ കോളേജ് ചെയർമാൻ വക്കച്ചൻ താക്കോൽക്കാരൻ അദ്ധ്യക്ഷനായി . എൻജിനീയറിംഗ് കോളേജ് അക്കാഡമിക് ഡയറക്ടർ എ.എസ്.ചന്ദ്രകാന്ത, ഡോ.പ്രസാദ് കൃഷ്ണ, അഖിൽ വിനോദ്, ഓസ്റ്റിൻ സാബു എന്നിവർ നേതൃത്വം നൽകി.