കൊടുങ്ങല്ലൂർ : ഉപജില്ല കേരള സ്‌കൂൾ കലോത്സവം മതിലകം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്, ഒ.എൽ.എഫ് ജി.എച്ച്.എസ്, സെന്റ് മേരീസ് എൽ.പി.എസ് നവംബർ 12, 14, 15, 16 ദിവസങ്ങളിൽ നടക്കും. മേളയുടെ സുഗമമായ നടത്തിപ്പിന് മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ചെയർപേഴ്‌സനും മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ വി.കെ.മുജീബ് റഹ്മാൻ ജനറൽ കൺവീനറും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.മൊയ്തീൻകുട്ടി ട്രഷററുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
13 സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു. സംഘാടകസമിതി രൂപീകരണയോഗം മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എസ്.രാജു അദ്ധ്യക്ഷത വഹിച്ചു. വത്സമ്മ ടീച്ചർ, സുമതി സുന്ദരൻ, ഷൈജൻ കളത്തിൽ, ഇ.ഒ.പി.മൊയ്തീൻകുട്ടി, ഡൊമിനിക് സാവിയോ, സി.എം.ജുഗ്‌നു, വി.കെ.മുജീബ് റഹ്മാൻ, പി.എസ്.ബാബു, റഹിയാനത്ത് അൻസാരി, മതിലകം എസ്.ഐ റിജി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.