
തൃപ്രയാർ : നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്‌കൂളിലെ പാചകക്കാരി ദമയന്തി അമ്മയ്ക്ക് നിർമ്മിച്ച് നൽകുന്ന അമ്മയ്‌ക്കൊരു ഭവനം കട്ടള വയ്പ്പ് കർമ്മം പ്രിൻസിപ്പാൾ ജയബിനി ജി.എസ്.ബി, എൻ.എസ്.എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. സ്‌കൂൾ മാനേജർ പി.കെ.പ്രസന്നൻ, ഹെഡ്മിസ്ട്രസ് മിനിജ, പഞ്ചായത്തംഗം സി.എസ്.മണികണ്ഠൻ, പി.എസ്.പി നസീർ, പ്രിൻസ്, അദ്ധ്യാപകരായ കെ.ആർ.രഘുരാമൻ, ഇ.ബി.ഷൈജ, സ്റ്റെല്ല വാസുദേവൻ, രശ്മി വിജി, ഒ.ആർ.അനിത, എം.ആർ.സന്ധ്യ എന്നിവർ പങ്കെടുത്തു.