sammelanam

തൃപ്രയാർ: ആധുനിക ജനാധിപത്യ കേരളത്തിന്റെ സൃഷ്ടിക്ക് ഗുരുവിന്റെ ദർശനവും പ്രവർത്തനങ്ങളും എങ്ങനെ സഹായിച്ചുവെന്ന പരിശോധന പ്രസക്തമാണെന്ന് നാട്ടിക എസ്.എൻ കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.ആര്യ വിശ്വനാഥൻ ഓർമ്മിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന ആലുവ സർവമതസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, നാട്ടിക മണപ്പുറത്ത് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന രൂപം കൊള്ളുന്നതും വികസിക്കുന്നതും ഗുരുവിന്റെ പ്രോത്സാഹനത്തിലും പിന്തുണയിലുമായിരുന്നു. 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക; സംഘടന കൊണ്ട് ശക്തരാകുക' എന്ന ഗുരുവിന്റെ മുദ്രാവാക്യം, പിന്നാക്ക ജാതി മത വിഭാഗങ്ങളുടെയും മർദ്ദിത ജനതയുടെയും പിന്നീടുള്ള ഭാഗദേയങ്ങളെ സാരമായി സ്വാധീനിച്ചെന്നും അവർ പറഞ്ഞു.

രാജൻ പട്ടാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ജയരാജൻ മാസ്റ്റർ, ടി.എ.ഇക്ബാൽ, ടി.സി.സുബ്രഹ്മണ്യൻ, ടി.ആർ.പ്രഭ, ടി.ആർ.രമേഷ്‌കുമാർ, സരസ്വതി വലപ്പാട്, സാഗർ, ഹാരി സാബു, കെ.എസ്.ബൈജു എന്നിവർ പങ്കെടുത്തു. സി.എൽ.സന്തോഷ് ഈ മേഖലയിൽ നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ആലുവ സർവമത സമ്മേളനത്തിന്റെ ഒരു നൂറ്റാണ്ട് അനുസ്മരണ സമ്മേളനം വലപ്പാട് ഡോ.ആര്യ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു.