ചെറുതുരുത്തി: രാജാരവിവർമ മനോഹരമായി ആവിഷ്‌കരിച്ച 'ഗ്യാലക്‌സി ഓഫ് മ്യുസിഷ്യൻസ്' എന്ന ചിത്രത്തിന് കലയുടെ ഇറ്റില്ലമായ വള്ളത്തോളിന്റെ മണ്ണിൽ നൃത്തഭാഷ്യമൊരുങ്ങി. രാജാരവിവർമ്മ 1889 വരച്ച ചിത്രത്തിന് ചെറുതുരുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന കഥകളി സ്‌കൂളാണ് ജീവൻ പകർന്നത്. വിവിധ ദേശങ്ങളിലെ കലകളുടെയും സംഗീതത്തിന്റെയും മേളനമാണ് 'നൃത്തശിൽപ്പം.
ഇന്ത്യയിലെ 10 സ്ത്രീകളും ഒരു വിദേശ വനിതയും ഉൾപ്പെടെ 11 സ്ത്രീകൾ സംഗീതോപകരണങ്ങൾ പിടിച്ചിരിക്കുന്ന ചിത്രമാണ് 'ഗ്യാലക്‌സി ഓഫ് മ്യുസിഷ്യൻസ്. മൈസൂരുവിലെ ജഗമോഹൻസിംഗ് പാലസിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. കലയ്ക്കും സംഗീതത്തിനും അതിര് നിശ്ചയിക്കാനാകില്ലെന്ന രാജാരവിവർമയുടെ ആശയം ഒരുമണിക്കൂർ ദൈർഘ്യമുള്ള നൃത്തശിൽപ്പത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ കൂടാതെ കഥകളി, കളരിപ്പയറ്റ് എന്നിവയും അരങ്ങിലെത്തുന്നുണ്ട്.
.................
2013ൽ മനസിൽ ഉദിച്ച ആശയം ഒരുപാട് കടമ്പകൾ കടന്നാണ് അരങ്ങിൽ എത്തിച്ചത്. ഇനിയും ഇതുപോലുള്ള ചിത്രങ്ങൾക്ക് ദൃശ്യാവിഷ്‌കാരം നൽകാൻ ആഗ്രഹമുണ്ട്.
സുമേഷ്
സംവിധായകൻ
വിവധ നൃത്തരൂപങ്ങൾ അരങ്ങിൽ
- നൃത്തസംവിധാനം- കലാമണ്ഡലം സുജാത, ന്യൂയോർക്കിലെ റിഥി സച്ച്ദേവ്
- സംവിധാനം- ചെറുതുരുത്തി സ്വദേശിയും ചിത്രകാരനുമായ കെ.എ.സുമേഷ്
- നൃത്തശിൽപ്പം കോ-ഓർഡിനേറ്റർ- ചെറുതുരുത്തി കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ