1

തൃശൂർ: രാജ്യത്ത് മതാധിഷ്ഠത ഏകാധിപത്യ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന കേന്ദ്ര സർക്കാർ നയം ലക്ഷ്യമിടുന്നതെന്ന് പി.കെ. രാജൻ മാസ്റ്റർ. എ.സി. ഷണ്മുഖദാസ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ സംഘടിപ്പിച്ച 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ നടത്തിയ സംവാദസദസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദഹം. ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭൻ അദ്ധ്യക്ഷനായി. അഡ്വ. രഘു കെ. മാരാത്ത്, നാഷണലിസ്റ്റ് മഹിള കോൺഗ്രസ്റ്റ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം. പത്മിനി, ഇ.എ. ദിനമണി, വിശാലാക്ഷി മല്ലിശ്ശേരി, അഡ്വ. എ.ഡി. ബെന്നി, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, സി.എൽ. ജോയ്, ടി.ജി. സുന്ദർലാൽ, ടി.എ. മുഹമ്മദ് ഷാഫി, യു.കെ. ഗോപാലൻ, എ.എൽ. ജേക്കബ്, കെ.വി. പ്രവീൺ, ഇ.പി. സുരേഷ്, വി.എം. നയന, സി.കെ. രാധാകൃഷ്ണൻ, കെ.എം. സൈനുദ്ദീൻ, പ്രീതി സുരേഷ്, എൻ.ആർ. സജേഷ്, മാഗി ജോൺസൺ എന്നിവർ സംസാരിച്ചു.