
പാവറട്ടി : എളവള്ളി പഞ്ചായത്തിലെ വെറ്ററിനറി ഡിസ്‌പെൻസറിക്ക് മുകൾ നിലയിൽ ഷി ഫിറ്റ്‌നസ് സെന്റർ ആരംഭിച്ചു. പഞ്ചായത്തിന്റെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 2.5 ലക്ഷം രൂപ ചെലവിലാണ് സെന്റർ ഒരുക്കിയത്. രാവിലെ 6 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് പ്രവർത്തനം. രജിസ്‌ട്രേഷൻ ഫീ 250 രൂപയും പ്രതിമാസം 250 രൂപയുമാണ് ഫീസ്. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ്് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. ലതി വേണുഗോപാൽ,ബെന്നി ആന്റണി,ബിന്ദു പ്രദീപ്, കെ.ഡി. വിഷ്ണു, എൻ.ബി.ജയ, ടി.സിമോഹനൻ എന്നിവർ പ്രസംഗിച്ചു.