tree
പ്ലാന്റേഷന്‍ ഒന്നാം ബ്ലോക്കില്‍ ആനകള്‍ റോഡിലേയ്ക്ക് മറിച്ചിട്ട റബ്ബര്‍മരം

അതിരപ്പിള്ളി: പ്ലാന്റേഷൻ കോർപ്പറേഷൻ റോഡിൽ വീണ്ടും ആനകൾ മരങ്ങൾ മറിച്ചിട്ടതിനെ തുടർന്ന് ഗതാഗത സ്തംഭിച്ചു. ഒന്നാം ബ്ലോക്കിൽ നഴ്‌സറി പടിക്ക് സമീപം ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ ഇതുവഴി വന്ന കെ.എസ്.ആർ.ടി.സി ബസ് അടക്കം ഏതാനും വാഹനങ്ങൾ ഒരു മണിക്കൂറോളം കുടുങ്ങി. പിന്നീട് പ്ലാന്റേഷൻ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് മരങ്ങൾ വെട്ടി മാറ്റിയത്. പുഴ കടന്നുപോയ ആനകൾ പിന്നീട് വെറ്റിലപ്പാറ പാലത്തിനു സമീപത്ത് എണ്ണപ്പനകൾ മറിച്ചിടാനും ശ്രമിച്ചു. 2 മാസമായി ഏഴാറ്റുമുഖം റോഡിൽ സ്ഥിരം കാട്ടാനകളുടെ ശല്യമാണ്.