 
മാള: കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ സ്‌കൂൾ ഗെയിംസ് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ആറ് വിഭാഗങ്ങളിലും ചാമ്പ്യന്മാരായി മാള ഉപജില്ല. സബ് ജൂനിയർ, ജൂനിയർ, സീനിയർ (ആൺകുട്ടികളും പെൺകുട്ടികളും) വിഭാഗങ്ങളിൽ വിജയിച്ചാണ് ഉപജില്ല റെക്കാഡിട്ടത്. മാള ഉപജില്ലയ്ക്ക് വേണ്ടി അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്‌കൂൾ നിന്ന് 72 കുട്ടികൾ പങ്കെടുത്തു. താണിശ്ശേരി സെന്റ് ആന്റണീസ് ജി.എച്ച്.എസ്.എസിലെ എട്ടും കുഴിക്കാട്ടുശേരി സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ മൂന്നു പേരുമാണ് മേളയിൽ പങ്കെടുത്തത്. അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അദ്ധ്യാപകൻ ജിബി വി.പെരേപ്പാടൻ, എ.എസ്. അർജുൻ എന്നിവരായിരുന്നു ടീമിന്റെ മുഖ്യ പരിശീലകർ.