1

തൃപ്രയാർ : വലപ്പാട് 70 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ആധുനിക മൃഗാശുപത്രി തിങ്കളാഴ്ച രാവിലെ പത്തിന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ഡി.ഷിനിത അറിയിച്ചു. 56 വർഷമായി പ്രവർത്തിച്ചു വരുന്ന പഴയ കെട്ടിടം പൊളിച്ചാണ് 1,600 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയത് നിർമ്മിച്ചത്. പരേതനായ എൻ.ടി.ആർ.രാമനാണ് സ്ഥലം സൗജന്യമായി നൽകിയത്. ചടങ്ങിൽ കുടുംബത്തെയും കൂടുതൽ പാൽ ഉദ്പാദിപ്പിക്കുന്ന കർഷകരെയും ആദരിക്കും. പകലും രാത്രിയും ഡോക്ടറുടെ സേവനമുണ്ടാകും. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ.ജിത്ത്, അംഗങ്ങളായ കെ.എ.തപദി, സുധീർ പട്ടാലി, ഡോ.ജെറി തോമസ് എന്നിവരും പങ്കെടുത്തു.