1

തൃശൂർ: ബാങ്ക് റിട്ടയറീസിന്റെ മഹാസംഗമം 22ന് രാവിലെ പത്തിന് തെക്കേ ഗോപുരനടയിൽ നടക്കുമെന്ന് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് റിട്ടയറീസ് ഓർഗനൈസേഷൻസ് (യു.എഫ്.ബി.ആർ.ഒ) ഭാരവാഹികൾ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നായി 1500ൽ അധികം പേർ പങ്കെടുക്കും. രാവിലെ ഒമ്പതരയ്ക്ക് നായ്ക്കനാലിൽ നിന്ന് ജാഥ ആരംഭിച്ച് തെക്കേ ഗോപുരനടയിൽ സമാപിക്കും.

എസ്.സി ജയിൻ, സി.എൻ.പ്രസാദ്, മിത്ര വാസു, കെ.എസ്.കൃഷ്ണ, സി.ഡി.ജോസൺ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയിലെ ബാങ്ക് റിട്ടയറീസ് ദേശീയ സംഘടനകൾ ചേർന്നാണ് യു.എഫ്.ബി.ആർ.ഒ രൂപീകരിച്ചത്. വാർത്താസമ്മേളനത്തിൽ എ.ഐ.ബി.ആർ.എഫ് വൈസ് പ്രസിഡന്റ് കെ.ശ്രീനിവാസൻ, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ജോൺ ജോസഫ്, പി.ആർ.ആർ.എസ് അയ്യർ, പി.കുമാർ മേനോൻ, എ.എൽ.റപ്പായി എന്നിവർ പങ്കെടുത്തു.