
തൃശൂർ: അയനം സാംസ്‌കാരികവേദിയുടെ കവി എ.അയ്യപ്പൻ അനുസ്മരണം 21ന് രാവിലെ 9.30ന് സാഹിത്യ അക്കാഡമിയിൽ പി.എൻ.ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എ.അയ്യപ്പനും മലയാള കവിതയും എന്ന വിഷയത്തിൽ കുഴൂർ വിത്സൻ മുഖ്യപ്രഭാഷണം നടത്തും. ആർ.ശ്രീലതവർമ്മ, സുബീഷ് തെക്കൂട്ട്, ജയകൃഷ്ണൻ വല്ലപ്പുഴ, ഡോ.പി.സജീവ്കുമാർ, വർഗീസാന്റണി, ഭാസി പാങ്ങിൽ, അഗസ്റ്റിൻ കുട്ടനെല്ലൂർ, ടി.ജി.അജിത, പി.എ.അനീഷ്, റീബ പോൾ, സലീം ചേനം, ശ്രീനന്ദിനി സജീവ്, മനീഷ മുകേഷ് ലാൽ, ശാലിനി പടിയത്ത്, ഷിംന, ജീൻരാജ്.ജി, എം.ആർ.മൗനീഷ്, യു.എസ്.ശ്രീശോഭ് എന്നിവർ സംസാരിക്കും.