c
c

വെങ്ങിണിശ്ശേരി: ഗുരുകുലം പബ്ലിക് സ്‌കൂളിൽ ഫൗണ്ടേഷൻ ലെവൽ വിദ്യാർത്ഥികളുടെ ഗ്രാൻഡ് പേരന്റ്‌സ് ഡേ ആഘോഷിച്ചു. സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ആർ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മാനേജർ പി.വി. ഷാജി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷ്ണമൂർത്തി, ഹെഡ്മിസ്ട്രസ് ബീനാ കൃഷ്ണൻകുട്ടി, വി.ഒ. ദീപ, ബേബി സിന്ധു, രൂപ തോമസ്, ബിനിത കെ. മാത്യു, ഒ.എം. ടാനിയ, എ. ശ്രീദേവി, കെ. ശ്രീപ്രിയ, എ.ആർ. ശോഭ എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.