pig-meat
1

കൊടുങ്ങല്ലൂർ : നിയമ പ്രശ്‌നങ്ങൾ വ്യാപകമായതോടെ കർഷകർ പന്നി വളർത്തലിൽ നിന്ന് പിന്തിരിയുന്നത് മൂലം പന്നിയിറച്ചിക്ക് ക്ഷാമം. തമിഴ്‌നാട്ടിൽ നിന്നും പന്നികളെത്തുന്നത് കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. പന്നിയിറച്ചിയുടെ വില ഇരട്ടിയിലെറെ ഉയർന്നെങ്കിലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. പന്നിപ്പനിയെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതോടെ മിക്കകർഷകരും കൃഷിയിൽ നിന്നും പിന്തിരിഞ്ഞു. ജനവാസ മേഖലകളിൽ പന്നി ഫാമുകൾ നടത്തുന്നതിലെ നിയമ പ്രശ്‌നങ്ങളും പരാതികളും മൂലം ഫാമുകൾ നിറുത്തിയവരും അനവധി. പലയിടങ്ങളിലും പന്നിയിറച്ചി വിൽക്കുന്ന സ്റ്റാളുകൾ മാസങ്ങളായി പലതും അടഞ്ഞുകിടക്കുകയാണ്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ശനി, ഞായർ ദിവസങ്ങളിൽ 250 രൂപ നിരക്കിൽ പന്നിയിറച്ചി വ്യാപകമായി വിൽപ്പന നടന്നിരുന്നു. ഇതിൽ തമിഴ്‌നാട്ടിൽ നിന്നുമെത്തിക്കുന്ന ഗുണനിലവാരമില്ലാത്ത പന്നിയിറച്ചിയും വ്യാപകമായി വിറ്റഴിച്ചിരുന്നു. എന്നാലിപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് പന്നികളെ ജീവനോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടുപോവുകയാണെന്ന് പറയുന്നു. നാഗാലാൻഡ്, മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് പന്നിയിറച്ചിക്ക് ഏറ്റവും അധികം ആവശ്യക്കാർ ഉള്ളത്. 150 കിലോഗ്രാം തൂക്കമുള്ള പന്നികളെയാണ് ഇങ്ങനെ വിൽപ്പന നടത്തുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നമ്മുടെ നാട്ടിലേക്കാൾ ഉയർന്ന വില കിട്ടുമെന്നതും ഫാമുകാർക്കും കച്ചവടക്കാർക്കും നേട്ടമായി.

പന്നിയിറിച്ചയുടെ വില