1

ചേലക്കര: ചേലക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സി.പി.ഐ ചേലക്കര മണ്ഡലം കൺവെൻഷൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉപതിരഞ്ഞടുപ്പ് വർഗ്ഗീയ ഫാസിസത്തിനും കേരളത്തോടുള്ള കേന്ദ്ര ഗവൺമെന്റിന്റെ ക്രൂരമായ അവഗണനക്കുമെതിരായ വിധിയെഴുത്താകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി. എഫ് സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അരുൺ കാളിയത്ത് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാജൻ, കെ.രാധാകൃഷ്ണൻ എം.പി, സി.എൻ.ജയദേവൻ, കെ.കെ.വത്സരാജ്, പി.ബാലചന്ദ്രൻ എം.എൽ.എ,വി.എസ്. പ്രിൻസ്, കെ.പി.സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.