തൃശൂർ: വീണ്ടും വൈവിദ്ധ്യമാർന്ന നാടകാവതരണങ്ങവക്ക് വേദിയാകുകയാണ് ചൂരക്കാട്ടുകര ഗ്രാമം. തുടർച്ചയായ ഏഴാം വർഷമാണ് ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദി സൗജന്യമായി നാടകോത്സവം സംഘടിപ്പിക്കുന്നത്. ചൂരക്കാട്ടുകര അയ്യപ്പൻകാവ് ക്ഷേത്രമൈതാനത്ത് 23 മുതൽ അഞ്ച് ദിവസമാണ് നാടകം. മഴ പെയ്താലും നാടകാവതരണം തടസപ്പെടാത്ത വിധം പ്രത്യേക വേദിയിലാണ് രാത്രി ഏഴിന് നാടകാവതരണം.
28ന് പാലാ കമ്യൂണിക്കേഷന്റെ 'ലൈഫ് ഈസ് ബ്യൂട്ടി ഫുൾ', 24ന് കോഴിക്കോട് സങ്കീർത്തനയുടെ 'വെളിച്ചം', 25ന് തിരുവനന്തപുരം നവോദയയുടെ 'കലുങ്ക്', 26ന് തിരുവനന്തപുരം സാഹിതി തിയറ്റേഴ്‌സിന്റെ 'മുച്ചീട്ടുകളിക്കാരന്റെ മകൾ', 27ന് കൊച്ചിൻ ചന്ദ്രകാന്തയുടെ 'ഉത്തമന്റെ സങ്കീർത്തനം' എന്നീ നാടകങ്ങൾ അവതരിപ്പിക്കും.
ഇ.എസ്. വിജയകുമാർ പ്രസിഡന്റും എൻ.ജെ. ശ്രീകുമാർ സെക്രട്ടറിയുമായ ഭരണസമിതിയാണ് നാടകോത്സവത്തിന് നേതൃത്വം നൽകുന്നത്.