 
തൃശൂർ: ജില്ലയിൽ 1103.16 ഹെക്ടർ വനഭൂമിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമായിട്ടും പട്ടയം കൊടുക്കാതെ മലയോര കർഷകരെ സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്. ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞിട്ടും ജില്ലയിൽ മൊത്തം 4013 അപേക്ഷകൾ പട്ടയം കൊടുക്കാതെ കിടക്കുന്നുണ്ടെന്നും വിവരാവകാശ രേഖയിലുണ്ട്.
ജില്ലയിലെ താലൂക്ക് ലാൻഡ് അസൈൻമെന്റ് ഓഫീസുകളിലെ വനഭൂമി പട്ടയങ്ങളുടെ അപേക്ഷകളുടെ കണക്കനുസരിച്ച് മൊത്തം 4013 അപേക്ഷകളുണ്ട്. താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാറിന്റെ (എൽ.എ) മുന്നിൽ 281 വനഭൂമി പട്ടയങ്ങളുണ്ടെന്നാണ് കണക്ക്.
സർക്കാർ നടത്തുന്ന പട്ടയമേളകൾ പ്രഹസനമാണ്. അടിയന്തരമായി തൃശൂർ ജില്ലയിലെ മലയോര കർഷകർ തലമുറകളായി കൈവശം വെച്ച് കൃഷി ചെയ്തുവരുന്ന ഭൂമിയിൽ പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ കൈകൊള്ളണം.
- അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
(താലൂക്ക് അടിസ്ഥാനത്തിൽ - ഹെക്ടറിൽ)
കുന്നംകുളം: 120.5468
ചാലക്കുടി: 109.7151
മുകുന്ദപുരം: 2.7073
തൃശൂർ: 749.6430
തലപ്പിളളി: 120.5418
ആകെ: 1103.16