a

തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകത്തിന്റെ 67ാം സംസ്ഥാന സമ്മേളനം ഇമാകോൺ നവംബർ 9, 10 തീയതികളിൽ തൃശൂരിലെ ലുലു രാജ്യാന്തര കൺവെൻഷൻ സെന്ററിൽ നടക്കും. 9ന് രാവിലെ 8ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ പതാക ഉയർത്തും. രാവിലെ 9ന് ഐ.എം.എ സംസ്ഥാന കൗൺസിൽ യോഗം നടക്കും. ഒരു വർഷത്തിനിടെ സംസ്ഥാനത്ത് മരിച്ച 100 ഡോക്ടർമാരെ പ്രവർത്തക സമിതി യോഗം അനുസ്മരിക്കും. 10ന് രാവിലെ 10ന് പൊതുസമ്മേളനം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും. റവന്യുമന്ത്രി കെ.രാജൻ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ എന്നിവർ മുഖ്യാതിഥികളാകുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ.പി.ഗോപികുമാർ, സംഘാടക സമിതി സെക്രട്ടറി ഡോ.ജോസഫ് ജോർജ് എന്നിവർ പറഞ്ഞു.