1

കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ കായകൽപ്പ് അവാർഡ് ശ്രീനാരായണപുരം പഞ്ചായത്തിലെ ശാന്തിപുരം സബ്‌സെന്ററിന് . സംസ്ഥാന സർക്കാർ ആദ്യമായാണ് കായകൽപ്പ് അവാർഡിന് സബ് സെന്ററുകളെ പരിഗണിച്ചത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അനുബന്ധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കാനാണ് അവാർഡ് ഏർപ്പെടുത്തിയത്. അവാർഡ് മന്ത്രി വീണ ജോർജിൽ നിന്നും ഏറ്റുവാങ്ങും. ജില്ലയിൽ 89.21% മാർക്ക് നേടിയ സബ് സെന്ററിന് അവാർഡ് തുകയായി ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. പഞ്ചായത്ത് നടത്തിയ അനുമോദന യോഗത്തിൽ സബ് സെന്ററിലെ ആരോഗ്യ പ്രവർത്തകരെ പ്രസിഡന്റ് എം.എസ്.മോഹനൻ മെമന്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പി.എ.നൗഷാദ്, കെ.എ.അയൂബ്, സി.സി.ജയ, സെക്രട്ടറി രഹ്‌ന പി.ആനന്ദ്, വാർഡ് മെമ്പർ ജാസ്മിൻ, മെഡിക്കൽ ഓഫീസർ ഡോ.പ്രിമ പോൾ, ഹെൽത്ത് സൂപ്പർവൈസർ രമേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ കാളിദാസ്, ഷീബ, ലിജോ ജോസഫ്, ഷക്കീല, കെ.ആർ.സിന്ധു, ഷൈല തുടങ്ങിയവർ പങ്കെടുത്തു.