road

പുത്തൻചിറ : റോഡിന്റെ ഇരുവശവും കാടുകയറിയതോടെ പുത്തൻചിറ പഞ്ചായത്തിലെ 9, 10, 11 വാർഡിലായി കിടക്കുന്ന പാറമേൽ
തൃക്കോവിൽ, ആനപ്പാറ കൊമ്പത്തുകടവ് റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായി. സ്‌കൂൾ ബസും പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോകുന്ന ഭക്തജനങ്ങളും കൊമ്പത്തുകടവ് പള്ളിയിൽ പോകുന്നവരും ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.

സ്‌കൂൾ ബസോ കാറോ വന്നാൽ കാൽനട യാത്രികർ റോഡിന്റെ വശങ്ങളിലുള്ള കാടുകളിലേക്ക് കയറി നിന്നാലേ വാഹനങ്ങൾക്ക് കടന്നുപോകാനാകൂ. റോഡ് കാട് കയറിയതോടെ സാമൂഹിക വിരുദ്ധർ മാലിന്യം ഈ ഭാഗങ്ങളിലും നിക്ഷേപിക്കുകയാണ്. ഇതോടെ തെരുവുനായകളുടെ താവളമായി റോഡ് മാറി. റോഡിലെ കാട് വെട്ടി മാറ്റി യാത്രക്കാർക്ക് സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് പി.സി.ബാബു, കുരിയാക്കോസ് കാളിയങ്കര

മുൻ പഞ്ചായത്ത് മെമ്പർ എന്നിവർ നിവേദനത്തിലൂടെ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.