ചാവക്കാട്: ചേറ്റുവ ഫിഷിംഗ് ഹാർബർ നവീകരണത്തിന് 30. 3 കോടി രൂപയുടെ ഭരണാനുമതി. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അനുമതി. ഹാർബർ എൻജിനീയറിംഗ് വകുപ്പിനാണ് നിർമ്മാണ ചുമതലയെന്ന് എൻ.കെ.അക്ബർ എം.എൽ.എ അറിയിച്ചു.
നിലവിൽ അഞ്ച്‌കോടി രൂപക്ക് ചെളിയും മണ്ണും നീക്കം ചെയ്തു. 8.83 കോടി രൂപയുടെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് നിർമ്മാണം പുരോഗമിക്കുകയാണ്. ചേറ്റുവ ഹാർബർ നവീകരണ പദ്ധതിക്ക് കൂടി ഭരണാനുമതി ലഭിച്ചതോടെ 50 കോടിയിൽപ്പരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ചേറ്റുവ ഹാർബറിൽ നടക്കുന്നത്.

30 കോടിയുടെ നവീകരണം