
അന്നമനട : അന്നമനട ഗവ യു.പി സ്‌കൂളിൽ വി.ആർ.സുനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. അന്നമനട ഇൻഡോർ സ്റ്റേഡിയത്തിനും ആയുർവേദ ആശുപത്രിക്കും സൗജന്യമായി സ്ഥലം നൽകിയതിന്റെ രേഖ കൈമാറലും സൗജന്യമായി സ്ഥലം നൽകിയ മാർട്ടിൻ പൊഴലി പറമ്പിലിനെയും സഹോദരങ്ങളെയും ആദരിക്കലും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ്, വൈസ് പ്രസിഡന്റ് സിന്ധു ജയൻ, ടി.കെ.സതീശൻ, കെ.കെ.രവി നമ്പൂതിരി, കെ.എ.ബൈജു, ഷീജ നസീർ, കെ.ഐ.ഇക്ബാൽ എന്നിവർ പങ്കെടുത്തു.