1

ഇരിങ്ങാലക്കുട : ക്ഷീരകർഷകരുടെ പശുക്കൾക്ക് കേരള ഫീഡ്‌സ് നൽകുന്ന സൗജന്യ ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ നടക്കും. നാളെ വൈകീട്ട് 4.30ന് മന്ത്രി ജെ.ചിഞ്ചുറാണി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലയിലെ അണക്കരയിൽ നടന്ന 'പടവ് 2024' സംസ്ഥാന ക്ഷീര കർഷക സംഗമത്തിൽ വച്ചാണ് ഇൻഷ്വറൻസ് പദ്ധതിക്കായി 250 ക്ഷീരകർഷകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. കേരള ഫീഡ്‌സ് ചെയർമാൻ കെ.ശ്രീകുമാർ, എം.ഡി ഡോ.ബി.ശ്രീകുമാർ, അസി.ജനറൽ മാനേജർ ഉഷ പത്മനാഭൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ, പി.കെ.ഡേവിസ് മാസ്റ്റർ, സന്ധ്യ നൈസൻ, വി.എസ്.അനൂപ് തുടങ്ങിയവർ പങ്കെടുക്കും.