
ആറാട്ടുപുഴ: സി.പി.എം ചേർപ്പ് ഏരിയ കമ്മിറ്റി അംഗം വടക്കെപുരയ്ക്കൽ സരള (66) നിര്യാതയായി. സി.പി.എം ആറാട്ടുപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി, മഹിളാ അസോസിയേഷൻ ചേർപ്പ് ഏരിയ സെക്രട്ടറി, രണ്ട് തവണ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വല്ലച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വല്ലച്ചിറ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്: ശ്രീനിവാസൻ. മക്കൾ: ശ്രീജ, ശ്രീദേവി. മരുമക്കൾ: സുധീന്ദ്രൻ, അജിത്ത് ശങ്കർ