വടക്കാഞ്ചേരി : ഇരട്ടക്കുളങ്ങര ഗവ.വിഷവൈദ്യ ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. നിലവിലെ പഴയ കെട്ടിടം നിലനിറുത്തിയാണ് നിർമ്മാണം. അത്താണി സിൽക്കാണ് നിർവഹണ ഏജൻസി. 78 വർഷത്തലേറെ പ്രവർത്തന പാരമ്പര്യമുള്ള ആശുപത്രിയിൽ നാല് പേർക്ക് കിടത്തി ചികിത്സാ സൗകര്യമാണ് ഉള്ളത്.
വിവിധ വിഷബാധ ചികിത്സയോടൊപ്പം പാമ്പ് വിഷം ബാധിച്ച് ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണം, വിവിധ തരം ത്വക്ക് രോഗങ്ങൾക്കുമുള്ള ചികിത്സ എന്നിവയും ആശുപത്രിയിൽ ലഭ്യമാണ്. ആശുപത്രിയിൽ നിലവിൽ എൻ.എ.എം പദ്ധതി പ്രകാരം അനുവദിച്ച ഒരു ഡോക്ടർ,രണ്ടു തെറാപ്പിസ്റ്റുകൾ,ഒരു ആയുർവേദ മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്,ഫാർമസി അറ്റൻഡർ അടക്കമുള്ള സ്ഥിരം തസ്തികകളുണ്ട്. എന്നാൽ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പറയുന്നു. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്.
വിശാലമായി പുതിയ പദ്ധതി