 
കുന്നംകുളം: വടക്കാഞ്ചേരി റോഡിൽ നിറുത്തിയിട്ട വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ആറ് വാഹനങ്ങൾ തകർന്നു. ആർക്കും പരിക്കില്ല. സ്‌കൂട്ടറുകൾക്കും ഒരു കാറിനും ഭാഗികമായി കേടുപാടുണ്ടായി. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ നിന്ന് വടക്കാഞ്ചേരി റോഡിലേക്ക് കയറിയ കാർ കുന്നംകുളം ടൗണിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് പച്ചക്കറി കടകൾക്ക് മുൻപിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആദ്യം ഓട്ടോയിലും ഓട്ടോറിക്ഷ മുൻപിൽ നിറുത്തിയിട്ട കാറിലും കാർ മുൻപിലുണ്ടായിരുന്ന മൂന്ന് സ്‌കൂട്ടറിലും ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ഓട്ടോയുടെയും മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് പൂർണമായും ഗതാഗതം തടസപ്പെട്ടു.