 
ചേലക്കര : സാഹിത്യകാരൻ വി.കെ.എന്നിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി ഇടതുപക്ഷ സ്ഥാനാർത്ഥി യു.ആർ. പ്രദീപിന്റെ തിരഞ്ഞെടുപ്പ് പര്യാടനത്തിന് തുടക്കമായി. വി.കെ.എന്നിന്റെ മരുമകൾ രമ ബാലചന്ദ്രൻ ബൊക്ക നൽകി സ്വീകരിച്ചു. നിരവധി നേതാക്കളും പാർട്ടി പ്രവർത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തിരുവില്വാമലയിലെ വിവിധ പ്രദേശങ്ങളിലാണ് ഇന്നലെ പര്യടനം നടന്നത്. ഐവർമഠം രമേശ് കോരപ്പത്തിന്റെ ഓഫീസിൽ സ്ഥാനാർത്ഥിയെ ഷാളണിയിച്ച് സ്വീകരിച്ചു. നിളാതീരത്തെ ഐവർമഠം പൊതുശ്മശാനത്തിലെ തൊഴിലാളികളോടും വോട്ടഭ്യർത്ഥന നടത്തിയ പ്രദീപ് ഐവർമഠം കൃഷ്ണപ്രസാദ് വാരിയരുടെ തൊഴിലിടത്തിലുമെത്തി. കുത്താമ്പുള്ളി നെയ്ത്ത് ഗ്രാമത്തിലും വോട്ടഭ്യർത്ഥ ശേഷം പഴയന്നൂരിലും എളനാട്ടിലും പ്രചാരണം നടത്തി.