 
ചേലക്കര: ചേലക്കര നിയോജക മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് രാവിലെ ചേലക്കര സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസൻ, എം.എൽ.എമാരായ മോൻസ് ജോസഫ് , അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹ്നാൻ എം.പി എന്നിവർ പങ്കെടുക്കും. ചെയർമാൻ പി.എം. അമീർ, കൺവീനർ ഇ. വേണുഗോപാല മേനോൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. അനീഷ്, ഡി.സി.സി സെക്രട്ടറി ടി.എം. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.