 
ചേർപ്പ് : അമ്മാടം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജയം. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ആർ. വർഗീസിന്റെ നേതൃത്വത്തിലുള്ള ഇടതു സ്ഥാനാർത്ഥികൾക്ക് 2700 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ജോയ് ഫ്രാൻസീസ്, വി.വി. സാജൻ, ഇ.എ. ഷാബീർ എടശ്ശേരി, ഇ.ആർ. ജിഷ്‌രാജ്, ശ്രീജിത്ത് ശ്രീനീവാസൻ, ഡെന്ന ഡേവീസ് കള്ളിക്കാടൻ, സുസ്മി സലീഷ് (സി.പി.എം), സുഭാഷ് മാരാത്ത്, ഭോജൻ കാരണത്ത്, ഷക്കീർ ചിറവരമ്പത്ത്, വനജ രാജൻ പൂവത്തിങ്കൽ(സി.പി.ഐ), സുധീർ ചക്കാലപ്പറമ്പിൽ (എൻ.സി.പി) എന്നിവരാണ് വിജയിച്ചത്. യു.ഡി.എഫ് പാനലിന് ആയിരം വോട്ട് ലഭിച്ചു.