തൃപ്രയാർ: പുരോഗമന കലാസാഹിത്യസംഘം നാട്ടിക മേഖലാ കമ്മിറ്റി ബാലചന്ദ്രൻ വടക്കേടത്തിനെ അനുസ്മരിച്ചു. തൃപ്രയാർ 'നൃത്ത്യ' കലാവിദ്യാലയത്തിൽ ചേർന്ന യോഗത്തിൽ മേഖലാ പ്രസിഡന്റ് അരവിന്ദൻ പണിക്കശ്ശേരി സ്വാഗതമാശംസിച്ചു. പു.ക.സ ജില്ലാ പ്രസിഡന്റ് അഡ്വ:വി.ഡി.പ്രേംപ്രസാദ് അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് അരവിന്ദൻ പണിക്കശ്ശേരി, പ്രൊഫ: കെ.യു.അരുണൻ, എം.എൻ.വിനയകുമാർ, സമരൻ തറയിൽ, പി.സുൾഫിക്കർ, ഡോ:സുഭാഷിണി മഹാദേവൻ, പി.എൻ.പ്രോവിന്റ്, വി.ആർ.പ്രഭ, ഐ.ഡി.രഞ്ജിത്ത്, പി.കെ.മുഹമ്മദ്, ഷാജിത സലിം, സുനിൽകുമാർ, ഇമ ബാബു, കെ.കെ.തുളസി, കെ.ദിനേശ് രാജ എന്നിവർ സംസാരിച്ചു.