sndp-
1

മാള: അണ്ണല്ലൂർ എസ്.എൻ.ഡി.പി ശാഖ കുടുംബ സംഗമം ഗുരുധർമ്മ പ്രചാരകൻ അനിൽകുമാർ ഗുരുമന്ദിരം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ്.സന്ദീപ് അദ്ധ്യക്ഷനായി. വീണപൂവ് കൃതിയുടെ നൃത്താവിഷ്‌കാരത്തിൽ പങ്കെടുത്ത കെ.പി. കൃഷ്ണാനന്ദ, പി.എസ്. ആരുഷി എന്നിവരെ മെമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കെ.കെ. അജയകുമാർ, മനോജ് പള്ളിയിൽ, അനിൽ തോട്ടവീഥി, അശോകൻ മണക്കാട്ടുംപടി എന്നിവർ പ്രസംഗിച്ചു.