 
തൃശൂർ: തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി ജോസെ ലിയോൺസ് എഴുതിയ 'ദി ഗോഡ് പാർട്ടിക്കിൾസ്' എന്ന ഇംഗ്ലീഷ് നോവൽ, ശക്തൻ തമ്പുരാൻ കോളേജ് ഡയറക്ടർ അജിത്ത് കുമാർ രാജയ്ക്ക് നൽകി എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു. എൻജിനിയറിംഗ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (ടെക്കോസ) ആഭിമുഖ്യത്തിൽ നടന്ന പ്രകാശന പരിപാടിയിൽ ജയരാജ് ശങ്കർ പ്രസംഗിച്ചു. സതീശ് കുമാറും ഡോ. ഷീമ ഗംഗാധരനും പുസ്തകപരിചയം നടത്തി. ആർ.കെ. രവി അദ്ധ്യക്ഷനായി. പുറ്റേക്കര ഗ്രാമീണ വായനശാല പ്രസിഡന്റ് പി. കൃഷ്ണനുണ്ണി, സെക്രട്ടറി കെ.പി. ബാബു, പ്രൊഫ. ടി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകാരൻ ജോസെ ലിയോൺസ് നന്ദി പറഞ്ഞു.